ലാഡർ: സി.എൻ. വിജയകൃഷ്ണൻ ചെയർമാൻ
Monday 13 March 2023 12:44 AM IST
കോഴിക്കോട്: ലാഡറിന്റെ (കേരള ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി) 2023-28 വർഷത്തെ ഭരണസമിതിയുടെ ചെയർമാനായി സി.എൻ. വിജയകൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു. ബി. വേലായുധൻ തമ്പി (മുതുകുളം സർവീസ് സഹകരണ ബാങ്ക് ) ആണ് വൈസ് ചെയർമാൻ. ഡയറക്ടർമാരായി സൊസൈറ്റി വിഭാഗത്തിൽ തിരുവനന്തപുരത്തുനിന്ന് ഉഴമലക്കൽ ബാബു (ഉഴമലക്കൽ ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ), കണ്ണൂരിൽ നിന്ന് സി.എ. അജീർ (കണ്ണൂർ സർവീസ് സഹകരണ ബാങ്ക് ), ജനറൽ വിഭാഗത്തിൽ പി. രാജേഷ് (എറണാകുളം), കെ.വി. മണികണ്ഠൻ (പാലക്കാട്), ഇ. ഗോപിനാഥ് (മലപ്പുറം), കെ.എ.കുര്യൻ (ഇടുക്കി), ഐ.വി.ചന്ദ്രൻ (വയനാട്), വനിതാ സംവരണത്തിൽ മീനാക്ഷി. എൻ (എറണാകുളം) , മഞ്ജു പ്രമോദ് (പാലക്കാട് ), ബിന്ദു ഭൂഷൻ( കോഴിക്കോട്), സംവരണ വിഭാഗത്തിൽ വി.സി. രഘുനാഥ് (കോഴിക്കോട്) എന്നിവരെയും തിരഞ്ഞെടുത്തു.