'മുസ്ലീം അന്യവത്ക്കരണത്തെ പ്രതിരോധിക്കാൻ സമുദായത്തെ പുതുക്കിപ്പണിയണം'

Monday 13 March 2023 12:50 AM IST
ഫോറം ഫോർ മുസ്ലീം വിമൺസ് ജെൻഡർ ജസ്റ്റിസ് കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സംസ്ഥാന തല ഒത്തുചേരൽ ഉയിർപ്പ് 2023 ശരീഫ ഖാനം ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: മുസ്ലീം അന്യവത്ക്കരണത്തെ പ്രതിരോധിക്കുന്നതിന്‌ സമുദായത്തെ കാലത്തിനനുസരിച്ച്‌ പുതുക്കിപ്പണിയണമെന്ന് ഫോറം ഫോർ മുസ്ലീം വിമൺസ് ജെൻഡർ ജസ്റ്റിസ് കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സംസ്ഥാന തല ഒത്തുചേരൽ 'ഉയിർപ്പ് 2023' ആവശ്യപ്പെട്ടു. സുപ്രീംകോടതിയിൽ നിലവിലുള്ള സ്‌പെഷ്യൽ ലീവ്‌ പെറ്റീഷനിൽ മുസ്ലിം സ്‌ത്രീകളുടെ അവകാശങ്ങളിലൂന്നി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സന്നദ്ധമാകണം. സമുദായത്തെ മാറ്റിയെടുക്കാൻ സമുദായ നേതൃത്വം മുൻകൈ എടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടിലെ മുസ്ലീം സ്‌ത്രീ അവകാശ പ്രവർത്തക ശരീഫ ഖാനം ഉദ്‌ഘാടനം ചെയ്‌തു. വി.പി സുഹ്‌റ അദ്ധ്യക്ഷയായി. പി.ടി കുഞ്ഞുമുഹമ്മദ്‌, നിലമ്പൂർ ആയിഷ, കെ.ഇ.എൻ, കെ.അജിത, പി.കെ പാറക്കടവ്‌, ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌, കൽപ്പറ്റ നാരായണൻ, മെഹ്‌റൂഫ സമദ്‌, ഡോ. ഷീന ഷുക്കൂർ, അഡ്വ. പി എം ആതിര, അസീസ്‌ തരുവണ, അഡ്വ.എം.എസ്‌ സജി, ഔസാഫ്‌ അഫ്‌സാൻ എന്നിവർ പ്രസംഗിച്ചു. എം.സുൽഫത്ത്‌ സ്വാഗതവും അഡ്വ. റംലത്ത്‌ പുതുശേരി നന്ദിയും പറഞ്ഞു.
'ഇസ്ലാമിക നിയമങ്ങളും സർഗമനസും' ചർച്ച ബി.എം സുഹ്‌റ ഉദ്‌ഘാടനം ചെയ്‌തു. ഡോ. മെഹറൂഫ്‌ രാജ്‌ മോഡറേറ്ററായി. ജമാൽ കൊച്ചങ്ങാടി, ഷീല ടോമി, കാനേഷ്‌ പൂനൂർ, കെ റഫീഖ്‌, മൊയ്‌തു കണ്ണങ്കോടൻ, ഷഹനാസ്‌, നഫീസാ കോലോത്ത്‌, ടി.കെ നഫീസി, ഡോ.നിഷ സുബൈർ എന്നിവർ പ്രസംഗിച്ചു. മുംതാസ്‌ കുറ്റിക്കാട്ടൂർ സ്വാഗതം പറഞ്ഞു.
അനുഭവ വിവരണം നിലമ്പൂർ ആയിഷ ഉദ്‌ഘാടനം ചെയ്‌തു. റൂബിയ സൈനുദ്ദീൻ, സജ്‌ന ഹുസൈൻ, നസീമ എന്നിവർ പ്രസംഗിച്ചു. നെജു ഇസ്‌മയിൽ സ്വാഗതവും ബൽക്കീസ്‌ ബാനു നന്ദിയും പറഞ്ഞു.

Advertisement
Advertisement