പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

Monday 13 March 2023 12:55 AM IST
പടം.. കോലിയക്കോട്ട് കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: ഇ.എം.എസ് സ്മാരക സഹകരണ പരിശീലന കേന്ദ്രം പൂർവ വിദ്യാർത്ഥി സംഗമം നടത്തി. സ്വാതന്ത്ര്യ സമ്പാദനത്തിന് മുമ്പ് ആരംഭിച്ച മലബാർ കോപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇ.എം.എസ് സ്മാരക സഹകരണ പഠനകേന്ദ്രമായി തളിയിൽ പ്രവർത്തനമാരംഭിച്ചത്. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻനായർ ഉദ്ഘാടനംചെയ്തു. എൻ.കെരാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.ശശി റിപ്പോർട്ട് അവതരിപ്പിച്ചു. ജെ.ഡി.സി പ്രിൻസിപ്പൽ സുരേന്ദ്രൻചെമ്പ്ര സ്വാഗതവും എച്ച് ഡി.സി പ്രിൻസിപ്പൽ ജയരാജൻ വടവതി നന്ദിയും പറഞ്ഞു. ഡപ്യൂട്ടിരജിസ്ട്രാർ എൻ.എം.ഷീജ എൻ.കെ.വൽസൻ ടി.പി.ശ്രീധരൻ ആയടത്തിൽ രവീന്ദ്രൻ ബൈജു.കെ സി.വി.അജയൻ സുനിൽ ഓടയിൽ, സുധീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം.കെ.ശശി (പ്രസിഡന്റ്) കെ.ബൈജു സി.വി.അജയൻ, ഇ.വിശ്വനാഥൻ (വൈ.പ്രസിഡന്റുമാർ) സുരേന്ദ്രൻ ചെമ്പ്ര ജയരാജൻ വടവതി (കൺവീനർമാർ) ഷാജി.പി മണി.ആർ സുനിൽ ഓടയിൽ സുധീഷ്.എം (ജോ.കൺവീനർമാർ).