സിദ്ധനർ സർവീസ് സൊസൈറ്റി പതാകദിന സമാപന സമ്മേളനം
Monday 13 March 2023 12:57 AM IST
കൊട്ടാരക്കര: സിദ്ധനർ സർവീസ് സൊസൈറ്റി കോ ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 76-ാം പതാകദിന സമാപന സമ്മേളനവും സിദ്ധനർ സംഗമവും കൊട്ടാരക്കര നാഥൻ പ്ലാസയിൽ കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ മനോഹരൻ ഇരവി ഉദ്ഘാടനം ചെയ്തു.
വാളകം ശിവപ്രസാദ് അദ്ധ്യക്ഷനായി. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പാത്തല രാഘവൻ അനുഗ്രഹ പ്രഭാഷണം നടത്തി. മുതിർന്ന സംഘടന പ്രവർത്തകരെ സംസ്ഥാന കൺവീനർ പട്ടാഴി ശശി ആദരിച്ചു. കൺട്രോൾ കമ്മിഷൻ ചെയർമാൻ പട്ടാഴി എസ്.ബാബു മുഖ്യപ്രഭാഷണം നടത്തി. വി.കെ.ബാലൻ സന്ദേശം നൽകി. എസ്.രാഘവൻ, പുഷ്പലാൽ കൊല്ലം, പുഷ്പരാജൻ അടൂർ, കൊല്ലം രഘു, വേലു മൈലം, കെ.തുളസി, എൻ.എസ്.രവീന്ദ്രൻ, പൊടിയൻ പുലമൺ, രവി, കുട്ടപ്പൻ, സുരേഷ് പാങ്ങോട്, രാഘവൻ, അനിൽ മൈലം എന്നിവർ സംസാരിച്ചു.