സ്‌കൂൾ വാർഷികം ആഘോഷിച്ചു

Monday 13 March 2023 12:04 AM IST

പെരിന്തൽമണ്ണ: സരോജിനി മെമ്മോറിയൽ യു.പി സ്‌കൂൾ 75-ാം വാർഷികാഘോഷവും പ്രധാനാദ്ധ്യാപിക പി.എം. സുജാതയ്ക്ക് യാത്രയയപ്പും സംഘടിപ്പിച്ചു.പൊതുസമ്മേളനം നഗരസഭ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ നെച്ചിയിൽ മൻസൂർ അദ്ധ്യക്ഷനായി. സ്‌കൂൾ സുവനീർ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം വി. രമേശൻ പ്രകാശനം ചെയ്തു.
സാംസ്‌കാരിക സമ്മേളനം കവി മണമ്പൂർ രാജൻ ബാബു ഉദ്ഘാടനം ചെയ്തു. എം.കെ. ശ്രീധരൻ അദ്ധ്യക്ഷനായി. യാത്രയയപ്പ് സമ്മേളനം മുൻ എം.എൽ.എ വി.ശശികുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൻ എ. നസീറ അദ്ധ്യക്ഷയായി. എ.ഇ.ഒ കെ. സ്രാജുട്ടി, പി.എസ്. സന്തോഷ് കുമാർ, അഡ്വ.എ. പ്രവീൺ, വി.എൻ. ജയൻ, എം സിന്ധു, പി. ദീപ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement