ശ്രദ്ധാകേന്ദ്രമായി സൂര്യകാന്തി പൂക്കൾ

Monday 13 March 2023 12:18 AM IST

തിരുരങ്ങാടി : കക്കാട് കൂരിയാട് വയലിൽ ചൂടിൽ കാന്തിയേറി നിൽക്കുകയാണ് സൂര്യകാന്തി പൂക്കൾ. വേങ്ങര കുറ്റൂർ മാടംചിന സ്വദേശി ചെമ്പൻ ഷബീറലിയാണ് അരയേക്കറോളം ഭൂമിയിൽ സൂര്യകാന്തി കൃഷിയിറക്കിയിരിക്കുന്നത്. സഹോദരൻ ജാഫറിനൊപ്പം 75 ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് നെൽക്കൃഷി നടത്തുന്നയാളാണ് ഷബീറലി. ജനുവരിയിൽ നെൽക്കൃഷി കഴിയുന്നതോടെ പച്ചക്കറിയും വത്തക്കയും നടാറാണ് പതിവ്. ഇത്തവണ ഇതിനൊപ്പം അരയേക്കറിൽ സൂര്യകാന്തിയും നടുകയായിരുന്നു. പതിവുപോലെ പച്ചക്കറിയും വിവിധ തരത്തിലുള്ള വത്തക്കകളും കൃഷിയിറക്കിയിട്ടുണ്ട്. ഈ വർഷം സൂര്യകാന്തി കൃഷി വിജയകരമായാൽ അടുത്തവർഷവും തുടരാനാണ് പ്ളാൻ. വിത്ത് പാകി അമ്പതു ദിവസം കഴിഞ്ഞാൽ വിളവെടുക്കാൻ പാകമാവും. കൃഷിയുടെ സാദ്ധ്യതകൾ ആഴത്തിൽ പഠിച്ച ശേഷമാവും അടുത്തതവണ കൃഷിയിറക്കുക. സൂര്യകാന്തിപ്പൂവ് ഉണക്കി 20 ദിവസം കഴിഞ്ഞാൽ എണ്ണ ഉത്പാദിപ്പിക്കാനാവും. ഈ സാദ്ധ്യതകളെക്കുറിച്ചൊക്കെ കൂടുതൽ പഠിക്കുന്നുണ്ട്. വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തി പൂക്കൾ കാണാൻ നിരവധി പേർ പാടത്തേക്കെത്തുന്നുണ്ട്.

Advertisement
Advertisement