ചൈനീസ് പ്രസിഡന്റിന് അഭിവാദ്യമർപ്പിച്ച് പിണറായി
Monday 13 March 2023 12:48 AM IST
തിരുവനന്തപുരം: ചൈനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഷീ ജിൻപിംഗിന് വിപ്ളവാഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചൈനയെ കൂടുതൽ അഭിവൃദ്ധിയിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്രിൽ വ്യക്തമാക്കി.