ബ്രഹ്മപുരം: നഷ്ടപരിഹാരം നൽകണമെന്ന് കെ. സുധാകരൻ

Monday 13 March 2023 1:05 AM IST

തിരുവനന്തപുരം: ബ്രഹ്മപുരത്തെ ദുരന്തബാധിതർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു. തീപിടിത്തത്തെ തുടർന്നുണ്ടായ പ്രത്യാഘാതങ്ങൾ ഇതുവരെ നിർണയിക്കാനായിട്ടില്ല. ശ്വസനവ്യവസ്ഥയേയും നാഡീവ്യൂഹത്തേയും ഭാവിതലമുറയേയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങൾക്ക് കാരണമായേക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഇതിന് ഉത്തരവാദി സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണ വകുപ്പും കൊച്ചി നഗരസഭയുമാണ്. ബ്രഹ്മപുരം പ്രദേശവാസികൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാദ്ധ്യതയും ഉത്തരവാദിത്തവും സംസ്ഥാന സർക്കാരിനുണ്ടെന്നും സുധാകരൻ പറഞ്ഞു.

Advertisement
Advertisement