പ്രണയം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയിൽ നിന്ന് പണവും സ്വർണവും തട്ടിയ ആൾ പിടിയിൽ

Monday 13 March 2023 1:06 AM IST

കൊച്ചി: പത്താംക്ലാസുകാരിയെ പ്രണയം നടിച്ച് വശത്താക്കി നാല് ലക്ഷത്തോളം രൂപയും സ്വർണവും കൈക്കലാക്കിയ യുവാവ് പിടിയിൽ. കണ്ണൂർ നീർച്ചാൽ ജുമാ മസ്ജിദിന് സമീപം മുസ്തഫ മൻസിലിൽ മുഹമ്മദ് അജ്മലാണ് (25) പനങ്ങാട് പൊലീസിന്റെ പിടിയിലായത്. മത്സ്യവ്യാപാരിയായ പിതാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം പെൺകുട്ടി ഇയാൾക്ക് നൽകുകയായിരുന്നു. പണത്തിൽ കുറവുകണ്ട് പിതാവ് പെൺകുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെട്ട അജ്മൽ വിവാഹ വാഗ്ദാനം നൽകി. പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പനങ്ങാട് എസ്.ഐ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അജ്മലിനെ കണ്ണൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

Advertisement
Advertisement