പു​സ്​ത​ക വി​ത​ര​ണം

Monday 13 March 2023 1:13 AM IST

കു​ണ്ട​റ: കുണ്ടറ മ​ണ്ഡ​ല​ത്തി​ലെ വാ​യ​ന​ശാ​ല​കൾ​ക്ക് പി.സി.വി​ഷ്​ണു​നാ​ഥ്​ എം.എൽ.എ​യു​ടെ ഫ​ണ്ടിൽ നി​ന്ന് മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ പു​സ്​ത​ക​ങ്ങൾ വി​ത​ര​ണം ചെ​യ്​തു. കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 15 ലൈ​ബ്ര​റി​കൾ​ക്കാ​ണ് പുസ്തകങ്ങൾ വി​ത​ര​ണം ചെ​യ്​ത്. നി​യ​മ​സ​ഭാ പു​സ്​ത​കോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്​ക്ക​രി​ച്ച​ത്. വെ​ള്ളി​മൺ ചെ​റു​മൂ​ട് ന​വ​ധാ​ര ലൈ​ബ്ര​റി, കേ​ര​ള​പു​രം സെ​ക്കു​ലർ റി​ക്രി​യേ​ഷൻ ലൈ​ബ്ര​റി, വെ​ള്ളി​മൺ ഇ​ട​വ​ട്ടം ഗാ​ന്ധി മെ​മ്മോ​റി​യൽ ലൈ​ബ്ര​റി, കു​മ്പ​ളം പ​ബ്ലി​ക്ക് ലൈ​ബ്ര​റി, പേ​ര​യം ദേ​ശാ​ഭി​വർ​ദ്ധി​നി ലൈ​ബ്ര​റി, മു​ള​വ​ന പു​ന്ന​ത്ത​ടം ജ​നാ​ധി​പ​ത്യ യു​വ​ജ​ന ലൈ​ബ്ര​റി, ക​ണ്ണ​ന​ല്ലൂർ പ​ബ്ലി​ക്ക് ലൈ​ബ്ര​റി, നെ​ടു​മ്പ​ന മു​ട്ട​ക്കാ​വ് ന​വ​ജീ​വൻ വാ​യ​ന​ശാ​ല, നെ​ടു​മ്പ​ന സം​ഗ​മം ലൈ​ബ്ര​റി, പ​ള്ളി​മൺ പ​ബ്ലി​ക്ക് ലൈ​ബ്ര​റി, പെ​രു​മ്പു​ഴ പു​നു​ക്ക​ന്നൂർ ദേ​ശ​സേ​വി​നി വാ​യ​ന​ശാ​ല, ആ​ലു​മൂ​ട് മം​ഗ​ളോ​ദ​യം പ​ബ്ലി​ക്ക് ലൈ​ബ്ര​റി, ക​രി​ക്കോ​ട് ജി.കെ. ശ​ങ്ക​ര​പ്പി​ള്ള മെ​മ്മോ​റി​യൽ ലൈ​ബ്ര​റി, ത​ട്ടാർ​ക്കോ​ണം വി​ദ്യാ​പ്ര​ദാ​യി​നി ലൈ​ബ്ര​റി, ഉ​മ​യ​ന​ല്ലൂർ പേ​ര​യം പ​ബ്ലി​ക്ക് ലൈ​ബ്ര​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​സ്​ത​കം വി​ത​ര​ണം ചെ​യ്തത്.