'കാകിശാല' കൊയ്ത്തുത്സവം നടത്തി

Tuesday 14 March 2023 12:22 AM IST

കൊല്ലങ്കോട്: കൃഷിഭവൻ വിള ആരോഗ്യകേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ ലീഡ്സ് പദ്ധതിയിലുൾപ്പെടുത്തി തേക്കിൻ ചിറ ആറുകാട് കളത്തിൽ സഹദേവന്റെ പാടശേഖരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ വിളയിറക്കിയ കാകിശാലയുടെ കൊയ്ത്തുത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ കെ.ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു.

കഴിഞ്ഞവർഷം ഡിസംബർ രണ്ടിനാണ് പരിക്ഷാണാടിസ്ഥാനത്തിൽ കാകിശാല കൃഷി ഇറക്കിയത്. 120 ദിവസം മൂപ്പുള്ള ഈ ഇനത്തിന്റെ അരിക്ക് കറുപ്പ് നിറമാണ്. ഔഷധ ഗുണമുള്ളതും സുഗന്ധം കൂടുതലും വിളവ് ഏക്കറിന് 1500 - 1800 കി.മീവരെയും ലഭിക്കും. പഴയ രക്തശാലി നെൽവിത്തിനോട് സാമ്യമുണ്ട് കാകിശാലക്ക്.

തേക്കിൻചിറ പാടശേഖര സമിതി സെക്രട്ടറി കമ്പങ്കോട് സഹദേവൻ, കൃഷി ഓഫീസർമാരായ എ.എസ്.റീജ, ബി.എസ്.ബിജോയ്, സി.വിജയൻ, സി.പ്രഭാകരൻ, സുരേഷ് ഒന്നൂർ പള്ളം എന്നിവർ പങ്കെടുത്തു.