വാഹന ജാഥക്ക് സ്വീകരണം നൽകി
Tuesday 14 March 2023 12:31 AM IST
ചിറ്റൂർ: ലോട്ടറി തൊഴിലാളികളോടുള്ള അവഗണനയ്‌ക്കെതിരെ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന സമര പ്രഖ്യാപന വാഹന ജാഥയ്ക്ക് കൊഴിഞ്ഞാമ്പാറയിൽ നൽകിയ സ്വീകരണ പരിപാടി ഡി.സി.സി സെക്രട്ടറി കെ.എസ്.തനികാചലം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കണ്ണപ്പൻ അദ്ധ്യക്ഷനായി. കെ.സി.പ്രീത്, കെ.ശിവൻ, തങ്കപ്പൻ, സക്കീർ, ലിജീവ് വിജയൻ, രാജു, രാമരാജ്, ശിവരാമകൃഷ്ണൻ, പി.മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.
ലോട്ടറി തൊഴിലാളി അവഗണനയ്ക്കെതിരെ ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ നടന്ന വാഹന ജാഥയ്ക്ക് കൊഴിഞാമ്പാറയിൽ നടന്ന സ്വീകരണ പരിപാടി ഡിസിസി സെക്രട്ടറി കെ എസ് തനികാചലം ഉദ്ഘാടനം ചെയ്യുന്നു.