വിരമിച്ച ഹോം ഗാർഡ് സുരേഷ് ബാബുവിന് ആദരം

Tuesday 14 March 2023 12:04 AM IST
വടകര ട്രാഫിക്സ്റ്റേഷനിൽ വിരമിച്ച ഹോം ഗാർഡ് സുരേഷ് ബാബുവിനെ മുതിർന്ന ഡ്രൈവർനാണു കൈ നാട്ടി പൊന്നാട അണിയിക്കുന്നു

വടകര: കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (കെ.ടി.ഡി.ഒ) കരുണ കെ.എൽ 18 യുടെ നേതൃത്യത്തിൽ ഹോം ഗാർഡിനെ ആദരിച്ചു. വടകര ട്രാഫിക് സ്റ്റേഷനിൽ നിന്നും വിരമിച്ച ഹോം ഗാർഡ് സുരേഷ് ബാബുവിന്റെ മികച്ച സേവനത്തിനാണ് കരുണയുടെ ഉപഹാരം നല്കി ആദരിച്ചത്. കരുണയിലെ മുതിർന്ന ഡ്രൈവർ നാണു കൈനാട്ടി സുരേഷ് ബാബുവിന് പൊന്നാട അണിയിച്ചു. വടകര ട്രാഫിക് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ട്രാഫിക് സബ് ഇൻസ്പെക്ടർ സേതുമാധവൻ പങ്കെടുത്തു.

ജില്ലാ ജോയിന്റ് സെക്രട്ടറി ഉദയകുമാർ മുക്കാളി, വടകര സോൺ പ്രസിഡന്റ് മഹേഷ് ഓർക്കാട്ടേരി എന്നിവർ നേതൃത്വം നൽകി. രാജീവൻ വടകര, ദിലീപ് മടപ്പള്ളി, സുരേഷ് ഓർക്കാട്ടേരി, ശ്രീജിത്ത് കണ്ണൂക്കര , മനീഷ് എടച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.