ഗ്ലൂക്കോമ വാരാചരണം നടത്തി
Tuesday 14 March 2023 12:36 AM IST
ചിറ്റൂർ: ലോക ഗ്ലൂക്കോമ വാരാചരണത്തിന്റെ ജില്ല തല ഉദ്ഘാടനം നന്ദിയോട് സാമൂഹ്യാ രോഗ്യകേന്ദ്രത്തിൽ വച്ച് ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.മുരുകദാസ് നിർവഹിച്ചു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ് അദ്ധ്യക്ഷനായി. ജില്ല മെഡിക്കൽ ഓഫീസർ ഡോ.കെ.പി.റീത്ത മുഖ്യ പ്രഭാഷണം നടത്തി. ഡോ.എ.രോഹൻ ഗ്ലൂക്കോമ വിഷയാവതരണം നടത്തി. ജില്ല പഞ്ചായത്ത് മെമ്പർ മാധുരി പത്മനാഭൻ, നിസാർ, സി.മധു, സുഷമ മോഹൻദാസ്, ബിന്ദുവി സിദ്ധീഖ്, ഡോ.സി.എം നൈന തുടങ്ങിയവർ സംസാരിച്ചു. അന്ധത നിയന്ത്രണ സമിതിയുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടിയും സൗജന്യ നേത്ര പരിശോധന ക്യാമ്പും നടന്നു.