അനുസ്മരണ ചടങ്ങും പുരസ്ക്കാര സമർപ്പണവും

Tuesday 14 March 2023 12:07 AM IST
കരുണൻ ഗുരുക്കൾ അനുസ്മരണത്തിൽ പുരസ്കാരം കുഞ്ഞിമ്മൂസ ഗുരുക്കൾക്കു എം പി കെ മുരളീധരൻ കൈമാറുന്നു

വടകര: പരോത്ത് കരുണൻ ഗുരുക്കൾ 11ാം ചരമ വാർഷികവും, അനുസ്മരണപരിപാടിയും കളരി ഗുരുശ്രേഷ്ഠപുരസ്ക്കാര സമർപ്പണവും നടത്തി. പുരസ്കാരം കുഞ്ഞിമ്മൂസ ഗുരുക്കൾക്ക് കെ.മുരളീധരൻ എം.പി നൽകി. പുറന്തോടത്ത് ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ വിജയ രാഘവൻ അനുസ്മരണഭാഷണം നടത്തി. പി.പി രാജൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്‌, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ്‌ 2023 ജേതാവായ ചേകോർകളരിയിലെ വിദ്യാർത്ഥി പി.ഇ അനുരാഗിനെ ആദരിച്ചു. വാർഡ് കൗൺസിലർ പി.കെ സിന്ധു ക്യാഷ് അവാർഡും , കളരി പ്രസിഡന്റ് കുറ്റിയിൽ മനോഹരൻ സർട്ടിഫിക്കറ്റും വിതരണംചെയ്തു. പ്രേമാനന്ദൻ പരോത്ത്, എം.ഇ സുരേഷ് ഗുരുക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.ഷിനോജ് യു.പി സ്വാഗതവും കെ.ടി സത്യൻ ഗുരുക്കൾ നന്ദിയും പറഞ്ഞു.