മന്ത്രിയെ ചെരുപ്പൂരി അടിക്കുമെന്ന് യുവമോർച്ച
കൊച്ചി: കൊച്ചിയിലെ വായു ശുദ്ധമാണെന്ന് നിയമസഭയിൽ പറഞ്ഞ മന്ത്രി എം.ബി. രാജേഷ് കൊച്ചിയിലിറങ്ങിയാൽ ജനങ്ങൾ ചെരിപ്പൂരി അടിക്കുമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
നഗരത്തെ വിഷപ്പുകയിലാക്കിയ കോർപ്പറേഷനും സർക്കാരിനുമെതിരെ പാലാരിവട്ടം ബൈപ്പാസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഴക്കാല സ്വദേശി ലോറൻസിന്റെ മരണത്തിനുത്തരവാദി കോർപ്പറേഷനാണ്. ബോധപൂർവമായ നരഹത്യയ്ക്ക് മേയർക്കെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എറണാകുളം ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. ഗണേഷ്, ദിനിൽ ദിനേശ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ശ്യാമപ്രസാദ്, കാർത്തിക് പാറയിൽ, സെക്രട്ടറി സന്ദീപ് നന്ദനം, അനുരൂപ് വരാപ്പുഴ, സോഷ്യൽ മീഡിയ കൺവീനർ കണ്ണൻ തുരുത്ത്, മീഡിയ കൺവീനർ അരുൺ രാജ്, ബി.ജെ.പി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ലതാ ഗോപിനാഥ്, കമ്മിറ്റി അംഗങ്ങളായ ലിന്റോ, ജിതിൻ, വിനൂപ്, അഖിൽ എന്നിവർ പങ്കെടുത്തു.