മെഷിനറി എക്സ്പോ സമാപനം

Tuesday 14 March 2023 1:15 AM IST
കലൂർ സ്റ്റേഡിയം മൈതാനിയിൽ നടക്കുന്ന മെഷിനറി പ്രദർശനം

കൊച്ചി: വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച അഞ്ചാമത് മെഷിനറി എക്‌സ്‌പോ ഇന്ന് സമാപിക്കും. മൂന്ന് ദിവസത്തിനിടെ പതിനയ്യായിരത്തിലധികം പേരാണ് കലൂർ സ്റ്റേഡിയം മൈതാനിയിൽ പ്രദർശനം സന്ദർശിച്ചത്. വിവിധ ജില്ലകളിൽ നിന്നും സംരംഭക കൂട്ടായ്മകളും വിദ്യാർത്ഥികളും മേളയിലെത്തി.

165 സ്റ്റോളുകളിലായിരുന്നു പ്രദർശനം ആഗ്രോ, അപ്പാരൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ജനറൽ എൻജിനി​യറിംഗ്, പാക്കേജിംഗ്, പ്രിന്റിംഗ് ആൻഡ് ത്രീഡി മേഖലകളിൽ നിന്നുള്ള 97 യന്ത്രനിർമ്മാതാക്കളും 11 സാങ്കേതിക സ്ഥാപനങ്ങളുമാണ് പങ്കെടുക്കുന്നത്. മാലിന്യസംസ്‌കരണം, ഇ മൊബിലിറ്റി മെഷീൻ ടൂളുകൾ, ഓട്ടോമേഷൻ ടെക്‌നോളജി മെഷീനുകൾ എന്നിവയും മേളയിലുണ്ട്.

നിർമ്മാതാക്കളും സംരംഭകരും തമ്മിലുള്ള അകലം കുറയ്ക്കുകയും സംശയങ്ങളെല്ലാം ദൂരീകരിച്ച് യന്ത്രങ്ങൾ തിരഞ്ഞെടുക്കാവുന്ന അവസരമാണ് മിഷനറി എക്‌സ്‌പോ നൽകുന്നതെന്ന് വ്യവസായ വകുപ്പ് അറിയിച്ചു.