ആരോഗ്യസർവേ ഇന്ന് തുടങ്ങും
Tuesday 14 March 2023 1:26 AM IST
കൊച്ചി: ബ്രഹ്മപുരം പുക മൂലം മലിനീകരണമുണ്ടായ സ്ഥലങ്ങളിലെ ആരോഗ്യ സർവേ ഇന്ന് ആരംഭിക്കും. ഇതിനായി 202 ആശ പ്രവർത്തകർക്ക് ഇന്നലെ പരിശീലനം നൽകി. ഓരോ വീടുകളിലും കയറി ആരോഗ്യസംബന്ധമായ വിവരങ്ങൾ ശേഖരിക്കും. ഓൺലൈനായാണ് വിവരങ്ങൾ ചേർക്കുക.