വിഷപുക, നിരാഹാര സമരം 15ന്
Tuesday 14 March 2023 1:27 AM IST
പള്ളുരുത്തി: ബ്രഹ്മപുരം വിഷപുക ദുരന്തത്തിൽ സർക്കാർ ക്രിമിനൽ കേസ് എടുക്കുക, ബ്രഹ്മപുരം മാലിന്യ യാർഡിൽ തീ പടർത്തിയതിനും ദുരന്തത്തിനും ഉത്തരവാദികളായ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരെ പ്രോസിക്യൂട്ട് ചെയ്യുക, ബ്രഹ്മപുരത്ത് നിയമവിരുദ്ധമായി മാലിന്യം കൈകാര്യം ചെയ്യുന്ന പ്രവർത്തനങ്ങൾ നിർത്തലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിഫോർ പ്രസിഡന്റ് നിപുൺ ചെറിയാൻ കളക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. 15 ന് രാവിലെ 10 ന് സമരം ആരംഭിക്കും.