മാലിന്യ സംസ്കരണം ശാസ്ത്രീയമാക്കണം:  യുവകലാസാഹിതി

Tuesday 14 March 2023 1:29 AM IST
ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലുണ്ടായ ദുരന്തങ്ങൾക്കെതിരായി യുവകലാസാഹിതി നടത്തിയ സമ്മേളനം ജില്ലാ സെക്രട്ടറി പ്രൊഫ. ജോർജ്ജ് ഐസക് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: കൊച്ചിയിൽ മാലിന്യ സംസ്കരണത്തിന് കൂടുതൽ ശാസ്ത്രീയ മാർഗം കണ്ടെത്തണമെന്ന് യുവകലാസാഹിതി തൃപ്പൂണിത്തുറ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

പ്രതിനിധി സമ്മേളനം യുവകലാസാഹിതി ജില്ലാ സെക്രട്ടറി പ്രൊഫ. ജോർജ് ഐസക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ആർ പുഷ്പാംഗദൻ അദ്ധ്യക്ഷനായി. സെക്രട്ടറി എ.എസ് വിനീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

എ.കെ സജീവൻ, പി.വി ചന്ദ്രബോസ്, അഡ്വ. ദീപ്തി, എ.ആർ പ്രസാദ്, എം.ഇ ഉണ്ണികൃഷ്ണൻ, എൻ.എ അരുൺ എന്നിവർ സംസാരിച്ചു. എ.ആർ. പ്രസാദ് (പ്രസിഡന്റ്) പി.ജെ. മത്തായി, അഡ്വ. എസ്.റസൽ (വൈസ് പ്രസിഡന്റുമാർ) എൻ.എ. അരുൺ (സെക്രട്ടറി), എം.ഇ. ഉണ്ണികൃഷ്ണൻ, മരട് രഘു (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തി​രഞ്ഞെടുത്തു.