അമൃതശ്രീ സംഗമവും സഹായവിതരണവും

Tuesday 14 March 2023 1:29 AM IST
മാതാ അമൃതാനന്ദമയി മഠം അമൃതശ്രീ അംഗങ്ങൾക്ക് നൽകുന്ന ഭക്ഷ്യ,വസ്ത്ര സഹായങ്ങളുടെ വിതരണവും അമൃതശ്രീ സംഗമവും ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എല്ലാരംഗത്തുമുള്ള മുന്നേറ്റത്തിലൂടെ അസാദ്ധ്യമായി ഒന്നുമില്ലെന്ന് സ്ത്രീകൾ തെളിയിച്ചെന്ന് ഉമ തോമസ് എം.എൽ.എ പറഞ്ഞു. മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അമൃതശ്രീ അംഗങ്ങൾക്ക് നൽകുന്ന ഭക്ഷ്യ,വസ്ത്ര സഹായങ്ങളുടെ വിതരണവും അമൃതശ്രീ സംഗമവും ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ തോമസ്. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. നാഗാലാൻഡ് പ്രിൻസിപ്പൽ സെക്രട്ടറി ശശാങ്ക് ശേഖർ, ബി.ജെ.പി സംസ്ഥാന സമിതിയംഗം സി.ജി രാജഗോപാൽ, അമൃതശ്രീ കോ ഓർഡിനേറ്റർ ആർ.രംഗനാഥൻ എന്നിവർ സംസാരി​ച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ അമൃതശ്രീ സംഘങ്ങളിൽ അംഗങ്ങളായ രണ്ടായിരത്തോളം സ്ത്രീകൾക്കാണ് സഹായം വിതരണം ചെയ്തത്.