എസ്.എൻ.ഡി.പി വനിതാ സംഘം പൊതുയോഗവും തിരഞ്ഞെടുപ്പും

Tuesday 14 March 2023 1:30 AM IST
എസ്.എൻ.ഡി.പി വനിതാ സംഘത്തിന്റെ പൊതു യോഗവും തിരഞ്ഞെടുപ്പും ന്ദ്ര സമിതി വനിതാ സംഘം സെക്രട്ടറി സംഗീത വിശ്വനാഥ്‌ ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖയുടെ പോഷക സംഘടനയായ വനിതാ സംഘത്തിന്റെ പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. കേന്ദ്ര സമിതി വനിതാ സംഘം സെക്രട്ടറി സംഗീത വിശ്വനാഥ്‌ ഉദ്ഘാടനം നിർവഹിച്ചു. വനിതാ സംഘം യൂണിയൻ സെക്രട്ടറി വിദ്യാ സുധീഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കന്മാരായ ഉണ്ണി കാക്കനാട്, പ്രവീൺ കെ.ബി, മിനി അനിൽകുമാർ, പ്രസന്ന സുരേഷ്, പമേല സത്യൻ, രതി ഉദയൻ, അശോകൻ കെ.ആർ, കെ.എൻ രാജൻ,ബിനീഷ് ഇലവുങ്കൽ, അഭിലാഷ് മാണികുളങ്ങര,ഷൈല ശശി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷീബ മുരളി (പ്രസിഡന്റ്) ദീപ്തി പ്രശാന്ത്(വൈസ്.പ്രിസിഡന്റ്) സനിധ്യ സനീഷ്(സെക്രട്ടറി) പന്ത്രണ്ടു അംഗ ഭരണ സമിതിയെയും യോഗം തിരഞ്ഞെടുത്തു