'കൂട്ട്' കൗൺസിലിംഗ് സെന്റർ
Tuesday 14 March 2023 1:33 AM IST
കൊച്ചി: 'കൂട്ട്' പദ്ധതിയുടെ എറണാകുളം ജില്ലാതല കൗൺസിലിംഗ് സെന്റർ തൃപ്പൂണിത്തുറയിൽ സിറ്റി പൊലീസ് കമ്മിഷണർ കെ.സേതു രാമൻ ഉദ്ഘാടനം ചെയ്തു. ലൈംഗികാതിക്രമങ്ങൾ നേരിടുന്ന കുട്ടികൾക്ക് മാനസികസാമൂഹിക പിന്തുണ ഉറപ്പുവരുത്തുന്നതിന് കേരള പൊലീസ് സൈബർഡോമും ബച്ചൻ ബച്ചാവോ ആന്ദോളനും സംയോജിതമായി നടപ്പിലാക്കുന്ന പദ്ധതിയാണ് 'പ്രോജക്ട് കൂട്ട്'. സൈബർ കുറ്റകൃത്യങ്ങളിൽ ഇരയാക്കപ്പെടുന്നവർക്കുള്ള നിയമസഹായവും മാനസികപിന്തുണയും പുന:രധിവാസവും പദ്ധതി ഉറപ്പാക്കും. ബച്ചൻ ബച്ചാവോ ആന്ദോളൻ സ്റ്റേറ്റ് കോഓർഡിനേറ്റർ പ്രസ്‌റീൻ കുന്നംപള്ളി, ക്രൈം ബ്രാഞ്ച് എസ്. പിമാരായ എം. ജെ. സോജൻ, കെ. പി. കുബേരൻ, അസിസ്റ്റന്റ് കമ്മിഷണർ കെ.എ അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.