ഫറോക്കിൽ ഓപ്പൺ സ്റ്റേജ് സ്ഥാപിക്കണം
Tuesday 14 March 2023 12:35 AM IST
ഫറോക്ക്: ഫറോക്ക് ടൗൺ പരിസരത്ത് ഓപ്പൺ സ്റ്റേജ് സ്ഥാപിക്കണമെന്ന് ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ (ഇപ്റ്റ) സംഘടിപ്പിച്ച കലാസാംസ്കാരിക സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി അനിൽ മാരാത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണദാസ് വല്ലാപ്പുന്നി അദ്ധ്യക്ഷത വഹിച്ചു. നാടക-ചലച്ചിത്ര നടി എൽസി സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. ഇപ്റ്റ ബേപ്പൂർ മണ്ഡലം ഭാരവാഹികളായി എൽസി സുകുമാരൻ (പ്രസിഡന്റ് ) ഷാബി പനങ്ങാട്, അഡ്വ.എം.കെ.ബിജു റോഷൻ, സത്യൻസ് (വൈ.പ്രസിഡന്റുമാർ), സി.രാജൻ (സെക്രട്ടറി), താജുദ്ദീൻ കടലുണ്ടി, പ്രഹ്ലാദൻ നല്ലൂർ, ദേവരാജൻ ചെറുവണ്ണൂർ (ജോ.സെക്രട്ടറിമാർ), പി.പീതാംബരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി സി.രാജൻ സ്വാഗതവും താജുദ്ദീൻകടലുണ്ടി നന്ദിയും പറഞ്ഞു.