അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി
തിരൂർ: ഏഴൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ വി.പി.ഇന്ദിരാദേവി, വി.പി.മുരളീധരൻ എന്നിവർക്ക് പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, വെൽഫെയർ എന്നീ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പരിപാടിയുടെ ഉദ്ഘാടനം തിരൂർ നഗരസഭ അദ്ധ്യക്ഷ എ.പി.നസീമ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അനിൽ തൊട്ടിയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സുരേഷ് തിരുവാലിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ടും അരങ്ങേറി. ചടങ്ങിൽ യു.എസ്.എസ് വിജയികൾക്ക് സമ്മാനദാനവും കുസാറ്റിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ശാസ്ത്ര ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും നൽകി. വൈസ് ചെയർമാൻ പി.രാമൻകുട്ടി, കൗൺസിലർമാരായ മിർഷാദ്.പി, ഐ.പി.ഷാജിറ, യാസീൻ ടി.കെ, ഹേമജ കാവുങ്ങൽ, കരീം മേച്ചേരി, അയ്യൂബ് ആലുക്കൽ, ബെൻസീറ, സുഹറ, വി.ഗോവിന്ദൻകുട്ടി, റഹീം മേച്ചേരി, സി.വി.വിമൽകുമാർ, ഷബീർ, കെ.ഹസ്സൻ, നിസാർ വി.പി, രജനി.എം,പ്രിൻസിപ്പൽ കുഞ്ഞവറാൻകുട്ടി, സീനിയർ അസിസ്റ്റന്റ് അബൂബക്കർ സിദ്ധീഖ് സംസാരിച്ചു.