വനമേഖല വിട്ടിറങ്ങുന്നവർക്ക് നഷ്ടപരിഹാരത്തിൽ അനീതി

Tuesday 14 March 2023 12:54 AM IST

തിരുവനന്തപുരം: വനമേഖലയിൽ നിന്ന് പുനരധിവസിപ്പിക്കുന്ന കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച കേന്ദ്ര നിർദ്ദേശം അനീതിയായതിനാൽ കേന്ദ്രവുമായി ബന്ധപ്പെട്ട പുനരാലോചനയ്ക്ക് ശേഷം പദ്ധതി വ്യാപിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. 15സെന്റ് സ്ഥലം നഷ്ടമാകുന്നവർക്കും 15ഏക്കർ നഷ്ടമാകുന്നർക്കും 15ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നിശ്ചയിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. വന്യജീവി ആക്രമണത്തിൽ ജീവൻനഷ്ടമായവർക്കും ഭൂമിനഷ്ടമായവർക്കുമുള്ള സാമ്പത്തിക സഹായം 2020-21 സാമ്പത്തിക വർഷം വരെ വിതരണം ചെയ്തു. സാമ്പത്തിക ലഭ്യത അനുസരിച്ച് തുടർ വർഷങ്ങളിലെ തുകയും വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.