ജില്ലാ സമ്മേളനം
Tuesday 14 March 2023 12:59 AM IST
പത്തനംതിട്ട : കേരള ഫോട്ടോഗ്രാഫേഴ്‌സ് ആൻഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയൻ ജില്ലാസമ്മേളനം സി.ഐ.ടി.യു ജില്ലാസെക്രട്ടറി പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസുകുട്ടി അടൂർ അദ്ധ്യക്ഷനായി. ഐ.ഡി കാർഡ് വിതരണ ഉദ്ഘാടനം യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു ഓമല്ലൂർ നിർവഹിച്ചു. പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി മനോജ് അടൂരും സംഘടനാ റിപ്പോർട്ട് സംസ്ഥാന സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാർക്കാടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ബിനുകുമാർ, ലിജു എം.അച്യുതൻ, അലക്‌സ് ഈപ്പൻ, ഷാജി.എം.ആർ, രജനീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : രജനീഷ് കൈപ്പട്ടൂർ (പ്രസിഡന്റ്), ജോസുകുട്ടി അടൂർ, സോജൻ ചുങ്കപ്പാറ (വൈസ് പ്രസിഡന്റുമാർ), മനോജ് അടൂർ (സെക്രട്ടറി), പോൾസൺ പന്തളം, നിഖിൽ നക്ഷത്ര (ജോയിന്റ് സെക്രട്ടറിമാർ) എം.ആർ.ഷാജി (ട്രഷറർ).