ആരോഗ്യശാസ്ത്ര സർവകലാശാല

Tuesday 14 March 2023 12:00 AM IST

തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാല ഇരുപതിന് ആരംഭിക്കുന്ന മൂന്നാം വർഷ ഫാം.ഡി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

20ന് ആരംഭിക്കുന്ന പ്രിലിമിനറി എം.ഡി/എം.എസ് ആയുർവേദ റെഗുലർ/സപ്ലിമെന്ററി (2016 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഏപ്രിൽ 4ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2014 ആൻഡ് 2016 സ്‌കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ജനുവരിയിൽ നടത്തിയ നാലാം വർഷ ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്,ഉത്തരക്കടലാസുകളുടെയും,സ്‌കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി,എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 16ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കേണ്ടതാണ്.

ജനുവരിയിൽ നടത്തിയ രണ്ടാം വർഷ എം.പി.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്,ഉത്തരക്കടലാസുകളുടെയും,സ്‌കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 16ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കേണ്ടതാണ്.

Advertisement
Advertisement