പോസ്റ്റർ രചനാ മത്സരം
പത്തനംതിട്ട : ലോക ജലദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയം ഭരണവകുപ്പും രാഷ്ട്രീയ ഗ്രാമ് സ്വരാജ് അഭിയാനും (ആർ.ജി.എസ്.എ) സംയുക്തമായി ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം നടത്തും. 18ന് രാവിലെ 10 മുതൽ ബ്ലോക്ക് തലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവരുടെ പോസ്റ്ററുകളാണ് ജില്ലാമത്സരത്തിനായി പരിഗണിക്കുക. 22ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10ന് ചേരുന്ന യോഗത്തിൽ ജില്ലാതല വിജയികൾക്ക് ജില്ലാകളക്ടർ ഡോ.ദിവ്യ എസ്.അയ്യർ സമ്മാനങ്ങൾ വിതരണം ചെയ്യും. ജലസംരക്ഷണത്തിന്റെ പ്രാധാന്യം, ജലചൂഷണം തടയൽ, ശുദ്ധജലത്തിന്റെ പരിമിതമായ ഉപയോഗം തുടങ്ങിയ വിഷയങ്ങൾ രചനയിൽ ഉൾപ്പെടുത്താം. പങ്കെടുക്കാൻ താൽപര്യമുള്ളവർ 16ന് മുമ്പായി ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യണം. (ഗൂഗിൾ ഫോം ലിങ്ക് https://forms.gle/fwvW3LBVZSPo7GoH6 ). ജില്ലാ തലത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാന വിജയികൾക്ക് യഥാക്രമം 4000, 3000, 2000 രൂപ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും. ഫോൺ: 9778154487.ഈമെയിൽ : lifemissionpta@gmail.com