നാളികേരം ഉടച്ചു പ്രതിഷേധിച്ചു

Tuesday 14 March 2023 12:03 AM IST

പത്തനംതിട്ട : ആന്റോ ആന്റണി എം.പി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കർഷകമോർച്ച ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും തേങ്ങ ഉടയ്ക്കൽ സമരവും ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.ബിനുമോൻ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ വിജയകുമാർ മൈലപ്ര, എഫ്.ഐ.ജി കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റുമാരായ ബാലചന്ദ്രൻ നായർ, സുരേഷ് കോയിക്കൽ, അശോക് കുമാർ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.എസ്.പ്രകാശ്, സതീഷ് കുമ്പഴ, തൊഴിലുറപ്പ് സെൽ ജില്ലാ കൺവീനർ ബാബു വെളിയത്, ബാബു കൊട്ടേക്കാട് തുടങ്ങിയവർ പങ്കെടുത്തു.