പഞ്ചദിന ധന്വന്തരിയാഗം: സ്വാമി സ്വരൂപാനന്ദ സരസ്വതിയെ പൂർണകുംഭത്തോടെ സ്വീകരിച്ചു

Tuesday 14 March 2023 12:03 AM IST

പാലക്കാട്: ഏപ്രിൽ 5 മുതൽ 9വരെ പിരായിരി പുല്ലേക്കാട് അയ്യപ്പസ്വാമി ക്ഷേത്ര ഗ്രൗണ്ടിൽ നടക്കുന്ന പഞ്ചദിന ധന്വന്തരിയാഗം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനത്തിനെത്തിയ സ്വാമി സ്വരൂപാനന്ദ സരസ്വതിയെ പൂർണ കുംഭത്തോടെ സ്വീകരിച്ചു. പിരായിരി പുല്ലേക്കാട് അയ്യപ്പസ്വാമി ക്ഷേത്രത്തിന് എതിർവശത്തുള്ള സ്വാഗത സംഘം ഓഫീസ് പരിസരത്ത് യാഗ യജമാനൻ കുറുവക്കാട് ഇല്ലം ശങ്കരൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പൂർണകുഭം നൽകി സ്വീകരിച്ചത്. തുടർന്ന് നിലവിളക്ക് തെളിച്ചു ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ച സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. യാഗത്തിനുള്ള ആദ്യ കൈനീട്ടം അമ്പോറ്റി തമ്പുരാനിൽ നിന്നും സ്വാമി ഏറ്റുവാങ്ങി. അമ്പോറ്റി തമ്പുരാൻ എച്ച്.എച്ച്.മാനവേന്ദ്രവർമ്മയോഗാതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. മൂകാംബിക സജി പോറ്റി, രാമൻ നമ്പൂതിരി, ഗോകുലൻ, ജി.രാമചന്ദ്രൻ, മുണ്ടയൂർ ചന്ദ്രൻ, വേണുഗോപാൽ, ഗോവിന്ദൻ പോറ്റി എന്നിവരും ക്ഷേത്രം സ്വാഗത സംഘം ഭാരവാഹികളും നിരവധി ഭക്തജനങ്ങളും സംസാരിച്ചു.