ശ്വാസകോശ രോഗി മരിച്ചു; കാരണം വിഷപ്പുകയെന്ന്

Tuesday 14 March 2023 12:05 AM IST

തൃക്കാക്കര: കാക്കനാട് വാഴക്കാലയിൽ ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്ന വാഴക്കാല പട്ടത്താനം വീട്ടിൽ ലോറൻസ് ജോസഫ് (71) മരിച്ചത് ബ്രഹ്മപുരത്തെ പുകയെ തുടർന്നെന്ന് ഭാര്യ. പുകശല്യം മൂലമാണ് ആരോഗ്യനില വഷളായതെന്ന് ഭാര്യ ലിസി ജോസഫ് പറഞ്ഞു. പൾമനറി ഫ്രൈബ്രോസിസ് എന്ന ശ്വാസകോശ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. ജനുവരി മുതൽ ഓക്സിജൻ മാസ്കിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിറുത്തിയിരുന്നത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ ലിസി ആശുപത്രിയിൽ വച്ചായിരുന്നു മരണം. മക്കളില്ല. മൃതദേഹം ഇന്നലെ ചെമ്പുമുക്ക് സെന്റ് മൈക്കി​ൾസ് പള്ളി​ സെമി​ത്തേരി​യി​ൽ സംസ്കരി​ച്ചു.

ബ്രഹ്മപുരം മാലിന്യപ്ലാന്റ് സന്ദർശിക്കാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ലോറൻസ് ജോസഫിന്റെ വീട് സന്ദർശിച്ചു.