പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പ് ഉറപ്പാക്കി: മന്ത്രി

Tuesday 14 March 2023 1:06 AM IST

തിരുവനന്തപുരം: അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെരിറ്റിലോ റിസർവേഷനിലോ പ്രവേശനം ലഭിച്ചതും രണ്ടര ലക്ഷം രൂപക്ക് മുകളിൽ വാർഷിക വരുമാനമുള്ളതുമായ പട്ടികജാതി,പട്ടികവർഗ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പ് നിഷേധിച്ചപ്പോൾ സംസ്ഥാനം ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. പ്രതിസന്ധി പരിഹാരിക്കാൻ സർക്കാർ ബഡ്‌ജറ്റിൽ പ്രത്യേകമായി വരുമാന പരിധി ബാധകമാക്കാതെ സ്കോളർഷിപ്പ് നൽകുന്നതിനുള്ള തുക വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.