ഗാന്ധിജിയെ തമസ്‌കരിക്കാൻ ശ്രമിക്കുന്നവർക്ക് കാലം മാപ്പ് തരില്ല: പി.രാജേന്ദ്രപ്രസാദ്

Tuesday 14 March 2023 12:16 AM IST

കൊല്ലം: സ്വന്തം ജീവിതം രാജ്യത്തിനും ജനങ്ങൾക്കുമായി സമർപ്പിച്ച ഗാന്ധിജി പകരംവയ്ക്കാനില്ലാത്ത മഹാ പ്രതിഭാസമായിരുന്നെന്നും ഗാന്ധിജിയെ തമസ്‌ക്കരിക്കാൻ ശ്രമിക്കുന്നവർക്ക് കാലം മാപ്പ് തരില്ലെന്നും ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. ഗാന്ധിജിയുടെ കൊല്ലം സന്ദർശനത്തിന്റെ 98-ാം വാർഷിക ദിനത്തിൽ കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്‌മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ഭാരത് ജോഡോ യാത്രികൻ ഡി.ഗീതാ കൃഷ്ണൻ, നെറ്റ് പരീക്ഷയിൽ റാങ്ക് ജേതാക്കളായ ഗീതു അനിൽ, നീതു അനിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.ജെർമിയാസ്, ഡി.സി.സി സെക്രട്ടറി ആദിക്കാട് മധു, ഗീതാകൃഷ്ണൻ, വിചാർ വിഭാഗ് ഭാരവാഹികളായ എം.സുജയ്, വാര്യത്ത് മോഹൻ കുമാർ, കലയപുരം മോനച്ചൻ, എബ്രഹാം സാമുവൽ, കളങ്ങര പ്രഭാകരൻ, ആർ.രാമചന്ദ്രൻ പിള്ള, ഡോ.പെട്രിഷ്യ ജോൺ, സാജു നല്ലേപ്പറമ്പിൽ, ജോൺസൺ മേലതിൽ, ചന്ദ്രൻപിള്ള മുണ്ടയ്ക്കൽ, ചേത്തടി ശശി, റോസ് ആനന്ദ്, കരീപ്ര രാജേന്ദ്രൻ പിള്ള, ജഹാംഗീർ പള്ളിമുക്ക്, സാജൻ സ്‌ക്കറിയ, ഷാഹുൽ ഹമീദ്, ഷാജി ഷാഹുൽ, ഗീതു അനിൽ, ജോൺസൺ എന്നിവർ സംസാരിച്ചു.