വി.സത്യശീലൻ അനുസ്‌മരണം
കൊല്ലം: കൊല്ലം ഡി.സി.സിയുടെയും കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച വി.സത്യശീലൻ അനുസ്‌മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. മരണം വരെയും തൊഴിലാളികൾക്ക് വേണ്ടി ജീവിച്ച നേതാവാണ് വി.സത്യശീലനെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ അദ്ധ്യക്ഷനായി.യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ വി.സത്യശീലൻ അനുസ്‌മരണ പ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, മുൻ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, പി.ജർമ്മിയാസ്, ആദിക്കാട് മധു, വെളിയം ശ്രീകുമാർ, മംഗലത്ത് രാഘവൻനായർ, എസ്.സുബാഷ്, നാവായിക്കുളം നടരാജൻ, രതീഷ് കിളിത്തട്ടിൽ, വിജയരാജൻപിള്ള, ബാബുജി പട്ടത്താനം, പി.പ്രതീഷ് കുമാർ, രഘു കുന്നുവിള, ബിനു ചൂണ്ടാലിൽ, എം.ജി. ജയകൃഷ്ണൻ, കെ.ബി.ഷഹാൽ, ഹരി ശങ്കർ എന്നിവർ സംസാരിച്ചു.