നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം: ബ്രഹ്മപുരത്ത് കോടികളുടെ കൊള്ള; സി.ബി.ഐ അന്വേഷിക്കണം

Tuesday 14 March 2023 12:00 AM IST

തിരുവനന്തപുരം: പന്ത്രണ്ട് ദിവസമായി ബ്രഹ്മപുരത്തു നിന്നുയരുന്ന വിഷപ്പുക കൊച്ചിയെ ശ്വാസം മുട്ടിക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷം ഉയർത്തിയ ബഹളത്തിൽ ഇന്നലെ നിയമസഭ സ്തംഭിച്ചു.

മാലിന്യ സംസ്കരണത്തിന്റെ മറവിൽ നടന്ന കോടികളുടെ കൊള്ള സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ചു

'കൊച്ചിയെ കൊല്ലരുത്' എന്നെഴുതിയ കറുത്ത ബാനറും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. ബാനർ ഉയർത്തി സ്പീക്കറുടെ മുഖം മറച്ചു. ശ്രദ്ധക്ഷണിക്കലുകളും സബ്മിഷനുകളും സ്പീക്കർ വേഗത്തിൽ പൂർത്തിയാക്കി ചർച്ചയിലേക്ക് കടന്നു. 25 മിനിറ്റ് നടുത്തളത്തിൽ പ്രതിഷേധിച്ച ശേഷമായിരുന്നു പ്രതിപക്ഷത്തിന്റെ സഭാ ബഹിഷ്കരണം.

എൻഡോസൾഫാൻ ദുരന്തത്തിന് സമാനമാണ് വിഷപ്പുകയെന്നും ജനങ്ങളുടെ ജീവനായി ഹൈക്കോടതി ഇടപെട്ടശേഷമാണ് സർക്കാർ അനങ്ങിയതെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച കോൺഗ്രസിലെ ടി.ജെ.വിനോദ് പറഞ്ഞു. 22 കോടി മുൻകൂറായി വാങ്ങിയെടുത്തിട്ട് ഒന്നുംചെയ്യാതെ, കരാറുകാർ മാലിന്യക്കൂമ്പാരം പെട്രോളൊഴിച്ച് കത്തിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ബന്ധുക്കൾക്കും സ്വന്തക്കാർക്കും അഴിമതിക്ക് അവസരമൊരുക്കിയത് അന്വേഷിക്കണം. കരാറുകാരുടെ വക്താവിനെപ്പോലെയാണ് മന്ത്രി എം.ബി.രാജേഷ് സംസാരിക്കുന്നത്. പത്തു കോടിയുടെ പ്രവൃത്തി ചെയ്ത് മുൻപരിചയമുണ്ടാവണമെന്ന വ്യവസ്ഥ പോലും കമ്പനിക്ക് പാലിക്കാനായില്ല. പങ്കാളിത്തമുണ്ടായിരുന്ന ജർമ്മൻ കമ്പനിയുടെ 2.5മില്യൺ യൂറോ പറ്റിച്ചതിന് ജർമ്മൻ സ്ഥാനപതി ബംഗളൂരുവിലെത്തി കമ്പനിക്കെതിരെ കേസു കൊടുത്തു. വമ്പൻ കൊള്ള നടത്തിയിട്ടും അന്വേഷണമില്ല. 12 ദിവസമായിട്ടും പ്രാഥമിക റിപ്പോർട്ടു പോലുമില്ലെന്ന് സതീശൻ പറഞ്ഞു.

ബാധിച്ചത് 859 പേരെ മാത്രം: മന്ത്രി രാജേഷ്

കൊച്ചിയിലെ എട്ടു ലക്ഷം ജനങ്ങളിൽ 859 പേരെ മാത്രമേ തീ പിടിത്തം ബാധിച്ചുള്ളൂവെന്നും 17 പേർക്കേ കിടത്തി ചികിത്സ വേണ്ടിവന്നുള്ളൂവെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മാലിന്യത്തിന് തീപിടിക്കുന്നത് ആദ്യസംഭവമല്ല. മുംബയിലും അമേരിക്കയിലുമെല്ലാം തീ പിടിച്ചിട്ടുണ്ട്. അമേരിക്കയിൽ കഴിഞ്ഞവർഷം മാലിന്യമലകളിൽ 8000 തീപിടിത്തമുണ്ടായി. ബ്രഹ്മപുരത്ത് സ്ഥിതി പൂർണമായി നിയന്ത്രണവിധേയമാണ്. 12 സംസ്ഥാനങ്ങളിലെ രണ്ടുഡസൻ നഗരങ്ങളിൽ മാലിന്യസംസ്കരണം നടത്തുന്ന കമ്പനിയാണ് കൊച്ചിയിലുള്ളത്. കേന്ദ്ര സർക്കാരിന്റെ ഗെയിലിന് കമ്പനിയിൽ ഓഹരിപങ്കാളിത്തമുണ്ട്. സുതാര്യമായ നടപടികളിലൂടെയാണ് ബയോമൈനിംഗിന് കരാർ നൽകിയത്. തീ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുത്തു. ന്യൂയോർക്ക് സിറ്റി ഫയർ ഉപമേധാവിയുമായി ഓൺലൈനിൽ ചർച്ച നടത്തിയപ്പോൾ ,തീ കെടുത്താൻ സ്വീകരിച്ച മാർഗ്ഗങ്ങളിൽ സംതൃപ്തിയറിയിച്ചതായും മന്ത്രി രാജേഷ് പറഞ്ഞു.

നി​യ​മ​സ​ഭ​യി​ലും മു​ഖ്യ​മ​ന്ത്രി​ക്ക് ​മൗ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ബ്ര​ഹ്മ​പു​ര​ത്തെ​ ​തീ​ ​അ​ണ​യ്ക്കാ​നാ​യി​ല്ലെ​ന്നും​ 12​ദി​വ​സ​മാ​യി​ ​വി​ഷ​പ്പു​ക​ ​ജ​ന​ങ്ങ​ളെ​ ​ശ്വാ​സം​മു​ട്ടി​ക്കു​ക​യാ​ണെ​ന്നും​ ​ആ​രോ​പി​ച്ച് ​പ്ര​തി​പ​ക്ഷം​ ​നി​യ​മ​സ​ഭ​യി​ൽ​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ ​നോ​ട്ടീ​സ് ​കൊ​ണ്ടു​വ​ന്നി​ട്ടും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​മൗ​നം​ ​തു​ട​ർ​ന്നു.​ ​പ​രി​സ്ഥി​തി​ ​വ​കു​പ്പി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​മു​ഖ്യ​മ​ന്ത്രി​ ​എ​ന്താ​ണ് ​ചെ​യ്ത​തെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ചോ​ദി​ച്ചെ​ങ്കി​ലും​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ന​ങ്ങി​യി​ല്ല. വാ​യു​വും​ ​വെ​ള്ള​വും​ ​മു​ഴു​വ​നും​ ​മ​ലി​ന​മാ​യി.​ ​തീ​ ​അ​ണ​യ്ക്കാ​ൻ​ ​അ​ടി​ച്ച​ ​വെ​ള്ളം​ ​ഒ​ഴു​കി​യെ​ത്തു​ന്ന​ ​ക​ട​മ്പ്ര​യാ​റും​ ​മ​ലി​ന​മാ​യി.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വ​കു​പ്പാ​ണ് ​പ​രി​സ്ഥി​തി.​ ​എ​ന്ത് ​ക്രൈ​സി​സ് ​മാ​നേ​ജ്മെ​ന്റാ​ണ് ​സ​ർ​ക്കാ​രി​നു​ള്ള​ത് ​?​ ​ഇ​തി​നോ​ടും​ ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​തി​ക​രി​ച്ചി​ല്ല. ഡ​യോ​ക്സി​ൻ​ ​ക​ല​ർ​ന്ന​ ​വി​ഷ​പ്പു​ക​യാ​ണ് ​കൊ​ച്ചി​യി​ൽ​ ​വ്യാ​പി​ച്ച​ത്.​ ​ഇ​പ്പോ​ഴും​ ​തീ​യ​ണ​ഞ്ഞി​ട്ടി​ല്ല.​ ​അ​യ​ൽ​ ​ജി​ല്ല​ക​ളി​ലേ​ക്ക് ​വി​ഷ​പ്പു​ക​ ​വ്യാ​പി​ക്കു​ക​യാ​ണ്.​ ​ഇ​ത് ​ര​ക്ത​ത്തി​ൽ​ ​ക​ല​ർ​ന്നാ​ൽ​ ​കാ​ൻ​സ​ർ,​ ​ശ്വാ​സ​കോ​ശ​ ​രോ​ഗ​ങ്ങ​ൾ,​ ​വ​ന്ധ്യ​ത​ ​തു​ട​ങ്ങി​യ​വ​യു​ണ്ടാ​കും.​ ​മാ​ലി​ന്യ​സം​സ്ക​ര​ണ​ ​ക​രാ​ർ​ ​ന​ൽ​കി​യ​തി​ൽ​ ​അ​ഴി​മ​തി​യു​ണ്ടെ​ന്ന് ​ആ​രോ​പി​ച്ച് ​പ്ര​തി​പ​ക്ഷം​ ​ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​ ​ബ​ഹ​ളം​ ​തു​ട​ർ​ന്നി​ട്ടും​ ​മു​ഴു​വ​ൻ​ ​സ​മ​യ​വും​ ​സ​ഭ​യി​ലു​ണ്ടാ​യി​രു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​ഒ​രു​ ​മ​റു​പ​ടി​യും​ ​പ​റ​ഞ്ഞി​ല്ല. മ​ന്ത്രി​മാ​രാ​യ​ ​എം.​ബി.​രാ​ജേ​ഷും​ ​വീ​ണാ​ ​ജോ​ർ​ജ്ജു​മാ​ണ് ​മ​റു​പ​ടി​ ​പ​റ​ഞ്ഞ​ത്.