സർക്കാർ സ്പോൺസേഡ് ദുരന്തം: സുധാകരൻ

Tuesday 14 March 2023 12:00 AM IST

തൃക്കാക്കര: ബ്രഹ്മപുരത്ത് നടന്നത് സർക്കാർ സ്പോൺസേഡ് ദുരന്തമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ബ്രഹ്മപുരം മാലിന്യപ്ലാന്റ് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഇരയായ മുഴുവൻ പേർക്കും നഷ്ടപരിഹാരവും ആശുപത്രിയിലായവർക്ക് ചികിത്സാ ചെലവും സർക്കാർ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം നേതാവ് വൈക്കം വിശ്വന്റെ കുടുംബാംഗങ്ങൾക്ക് മാലിന്യനിർമ്മാർജ്ജന കരാർ കിട്ടിയതെങ്ങനെയെന്ന് അന്വേഷിക്കണം. ക്രമവിരുദ്ധ കരാറുകൾ റദ്ദാക്കണം. വിഷവാതക ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 16 ന് കൊച്ചിയിൽ സത്യാഗ്രഹം നടത്തുമെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.

ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം എം.ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, മുൻ മേയർമാരായ ടോണി ചമ്മിണി, സൗമിനി ജയിൻ, നേതാക്കളായ ഐ.കെ. രാജു, എം.ആർ. അഭിലാഷ് തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.

സ​ർ​ക്കാ​രി​ന് ​വീ​ഴ്ച​യെ​ന്ന് സി.​പി.​ഐ​ ​വി​മ​ർ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ബ്ര​ഹ്മ​പു​രം​ ​മാ​ലി​ന്യ​ ​സം​സ്ക​ര​ണ​ ​പ്ളാ​ന്റി​ലെ​ ​തീ​പി​ടി​ത്ത​ത്തി​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​വീ​ഴ്ച​യാ​ണ് ​വി​ന​യാ​യ​തെ​ന്ന് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​എ​ക്സി​ക്യു​ട്ടീ​വ് ​യോ​ഗ​ത്തി​ൽ​ ​വി​മ​ർ​ശ​ന​മു​യ​ർ​ന്നു​​.​ ​ക​മ​ലാ​ ​സ​ദാ​ന​ന്ദ​ൻ,​​​ ​അ​ഷ​റ​ഫ് ​എ​ന്നി​വ​രാ​ണ് ​വി​മ​ർ​ശ​നം​ ​ഉ​ന്ന​യി​ച്ച​ത്.​ ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​നം​ ​ന​ട​ക്കു​മ്പോ​ൾ​ ​ഇ​ത്ത​ര​മൊ​രു​ ​ച​ർ​ച്ച​ ​പാ​ടി​ല്ലെ​ന്ന് ​പ​റ​ഞ്ഞ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ​ ​വി​ല​ക്കി. വി​വാ​ദ​ ​ക​മ്പ​നി​ക്ക് ​ക​രാ​ർ​ ​ന​ൽ​കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ച​ർ​ച്ച​യി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​ന​ത്തോ​ട് ​സി.​പി.​ഐ​ ​കൗ​ൺ​സി​ല​ർ​മാ​ർ​ ​വി​യോ​ജി​ച്ചി​രു​ന്നു.​ ​ക​രാ​ർ​ ​അം​ഗീ​ക​രി​ച്ച​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​അ​വ​ർ​ ​ബ​ഹി​ഷ്ക​രി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.