കേന്ദ്ര ഇടപെടൽ തേടി വി.മുരളീധരൻ

Tuesday 14 March 2023 12:00 AM IST

ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തം പാരിസ്ഥിതിക, ആരോഗ്യ പ്രശ്നമായി മാറിയതോടെ കേന്ദ്രസർക്കാരിന്റെ ഇടപെടൽ തേടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തി. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. മാലിന്യ സംസ്കരണ ചട്ടങ്ങൾ പാലിക്കാതെയുള്ള പ്ലാന്റിന്റെ പ്രവർത്തനം, കരാർ നൽകിയതിലെ അഴിമതി തുടങ്ങി കാര്യങ്ങൾ ചർച്ചയായതായി കേന്ദ്രമന്ത്രി വ്യക്തമാക്കി.

വളരെ ഗുരുതരമായ സാഹചര്യമാണ് കൊച്ചിയിലുള്ളതെന്നും ആയിരക്കണക്കിനാളുകൾ നഗരം വിട്ടുപോകേണ്ട സാഹചര്യമാണെന്നും മുരളീധരൻ പറഞ്ഞു.

ആയിരത്തിലധികം പേർ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുകയാണ്. അടിയന്തരമായി ഇടപെടാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മന്ത്രി നിർദേശം നൽകിയെന്നും സംസ്ഥാന ആരോഗ്യവകുപ്പിനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടാൻ നിർദേശിച്ചതായും മുരളീധരൻ പറഞ്ഞു.

കേ​ന്ദ്ര​സേ​ന​യെ
വി​ളി​ക്ക​ണം:
കെ.​സു​രേ​ന്ദ്രൻ

തൃ​ശൂ​ർ​:​ ​ബ്ര​ഹ്മ​പു​രം​ ​സം​ഭ​വ​ത്തി​ൽ​ ​ദു​ര​ഭി​മാ​നം​ ​വെ​ടി​ഞ്ഞ് ​സം​സ്ഥാ​നം​ ​കേ​ന്ദ്ര​സേ​ന​യെ​ ​വി​ളി​ക്ക​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ.​ ​കൊ​ച്ചി​യി​ൽ​ 12​ ​ദി​വ​സ​മാ​യി​ ​ഭീ​ക​ര​മാ​യ​ ​ദു​ര​ന്ത​മു​ണ്ടാ​യി​ട്ടും​ ​കേ​ന്ദ്ര​സ​ഹാ​യം​ ​തേ​ടാ​ൻ​ ​സം​സ്ഥാ​നം​ ​ത​യ്യാ​റാ​കാ​ത്ത​തെ​ന്താ​ണെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണം.
സം​സ്ഥാ​നം​ ​വി​ളി​ച്ചാ​ൽ​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​കൊ​ണ്ട് ​കേ​ന്ദ്ര​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​സേ​ന​ ​സ​ജ്ജ​മാ​കു​മെ​ന്നാ​ണ് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​അ​മി​ത്ഷാ​ ​പ​റ​ഞ്ഞ​ത്.​ ​പ്ര​ശ്‌​നം​ ​ദേ​ശീ​യ​ ​ശ്ര​ദ്ധ​യി​ലേ​ക്ക് ​വ​രാ​തി​രി​ക്കാ​നാ​ണോ​ ​അ​തോ​ ​അ​ഴി​മ​തി​ക​ൾ​ ​പു​റ​ത്തു​വ​രാ​തി​രി​ക്കാ​നാ​ണോ​ ​സം​സ്ഥാ​നം​ ​എ​ൻ.​ഡി.​ആ​ർ.​എ​ഫി​നെ​ ​വി​ളി​ക്കാ​ത്ത​തെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​ചോ​ദി​ച്ചു.​ ​കൊ​ച്ചി​യി​ൽ​ ​സ​ർ​ക്കാ​ർ​ ​സം​വി​ധാ​നം​ ​പൂ​ർ​ണ​മാ​യും​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​മ​ഴ​ ​പെ​യ്താ​ൽ​ ​കൊ​ച്ചി​ ​പ​ക​ർ​ച്ച​വ്യാ​ധി​ ​കൊ​ണ്ട് ​മൂ​ടും.​ ​ഇ​തി​ൽ​ ​നി​ന്നു​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​കേ​ന്ദ്ര​-​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണം​ ​ആ​വ​ശ്യ​മാ​ണ്.​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​ഉ​ണ്ടാ​ക്കി​യ​ ​ദു​ര​ന്ത​മാ​ണി​തെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.

Advertisement
Advertisement