ഗുരുദർശനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്

Tuesday 14 March 2023 1:29 AM IST

തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന് കീഴിൽ ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം ഗുരുദർശനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു. ആലുവ അദ്വൈതാശ്രമത്തിൽ 15ന് രാവിലെ 10ന് പ്രൊഫസർ എം.കെ സാനു കോഴ്സിന്റെ ഉദ്ഘാടനം നിർവഹിക്കും. രജിസ്റ്റർ ചെയ്തവർ അന്നേദിവസം രാവിലെ എത്തിച്ചേരണമെന്ന് ഡയറക്ടർ അറിയിച്ചു. 21വരെയാണ് കോഴ്സ്.