കേരള സർവകലാശാല പരീക്ഷാഫലം
Tuesday 14 March 2023 1:32 AM IST
തിരുവനന്തപുരം: കേരള സർവകലാശാല കഴിഞ്ഞ ജൂണിൽ വിജ്ഞാപനം ചെയ്ത 2014,2015 അഡ്മിഷൻ ബി.ആർക്ക്.(2013 സ്‌കീം) വിദ്യാർത്ഥികളുടെ സെഷണൽ ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ന്യൂജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി പ്രോഗ്രാമായ ബി.എ.ഇക്കണോമിക്സ് ആൻഡ് മീഡിയ സ്റ്റഡീസ് കോഴ്സിന്റെ രണ്ടാം സെമസ്റ്റർ,മേയ് 2022പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23വരെ ഓൺലൈനായി അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ബി.എ. ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,ബി.എ. ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ കരിയർ റിലേറ്റഡ്,ഡിസംബർ 2022സ്‌പെഷ്യൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.