തെക്കേപ്പുറം ഹെറിറ്റേജ് സൊസൈറ്റി ഓഫീസ് ഉദ്ഘാടനം
Tuesday 14 March 2023 12:40 AM IST
കോഴിക്കോട്: കുറ്റിച്ചിറയിൽ തെക്കേപ്പുറം ഹെറിറ്റേജ് സൊസൈറ്റിയുടെ ഓഫീസ് പുരാവസ്തു മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര ഫോട്ടോ എക്സിബിഷൻ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹെറിറ്റേജ് സൊസൈറ്റി പ്രസിഡന്റ് സി.എ. ഉമ്മർകോയ അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമപ്രവർത്തകൻ എ.സജീവൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ കെ.മൊയ്തീൻ കോയ, എസ്.കെ.അബൂബക്കർ കോയ,ദാവൂദി ബോറ ഖാസി ശൈഖ് മുസ്തഫ വജ്ഹി,ആർ. ജയന്ത് കുമാർ, എം.അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു. സൊസൈറ്റി ജനറൽ സെകട്ടറി എം.വി.റംസി ഇസ്മായിൽ സ്വാഗതവും ജോ.സെക്രട്ടറി കെ.വി. ഇസ്ഹാഖ് നന്ദിയും പറഞ്ഞു. പ്രദർശനം 15 വരെ ദിവസവും വൈകു.4.30 മുതൽ 6.30 വരെയുണ്ടാകും.