കടമ്പാട്ടുകോണം - ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ, 3ഡി വിജ്ഞാപനം ഉടൻ
Tuesday 14 March 2023 12:47 AM IST
കൊല്ലം: കടമ്പാട്ടുകോണം - ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയുടെ സർവേ ജോലികൾ പൂർത്തിയായി. സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായ ത്രീഡി വിജ്ഞാപനം ഈയാഴ്ച പുറപ്പെടുവിക്കും. അഞ്ചൽ, അലയ്മൺ വില്ലേജുകളിൽപെട്ട 12.633 ഹെക്ടർ ഭൂമിയുടെ വിവരങ്ങൾ അപ്ലോഡ് ചെയ്തുകഴിഞ്ഞു. ചടയമംഗലം, ഇട്ടിവ, കോട്ടുക്കൽ വില്ലേജുകളിലേത് അടുത്ത ദിവസങ്ങളിൽ പൂർത്തിയാകും. ഈയാഴ്ച അവസാനത്തോടെ ത്രീഡി വിജ്ഞാപനം പുറപ്പെടുവിക്കാനുളള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ. പാതയുടെ തിരുവനന്തപുരം ജില്ലയിലെ ത്രീഡി വിജ്ഞാപനം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. മാർച്ച് 31ന് മുമ്പ് ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കാനാണ് സർക്കാർ നിർദേശം. കടമ്പാട്ടുകോണം മുതൽ ആര്യങ്കാവ് വരെ 38.24 കിലോമീറ്റർ പാതയാണ് നാലു വരിയായി വികസിപ്പിക്കുന്നത്.