ഡോ. ശിവകുമാർ സി.എൽ.ഇ.എ പ്രസിഡന്റ്
തിരുവനന്തപുരം: കോമൺവെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസോസിയേഷൻ (സി.എൽ.ഇ.എ) പ്രസിഡന്റായി തിരുവനന്തപുരം സ്വദേശി പ്രൊഫ. ഡോ.എസ്.ശിവകുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവയിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ്. പ്രൊഫ. എൻ.ആർ.മാധവ മേനോനാണ് ഇതിനുമുമ്പ് പ്രസിഡന്റായിരുന്നത്. മനുഷ്യാവകാശങ്ങൾ, ഭരണഘടന, നിയമ വിദ്യാഭ്യാസം എന്നിവയിൽ പുസ്തകങ്ങൾ ശിവകുമാർ രചിച്ചിട്ടുണ്ട്. നിയമ വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ച് സി.എൽ.ഇ.എ ഗോൾഡൻ ജൂബിലി ഗ്ളോബൽ ലീഗൽ എഡ്യൂക്കേഷൻ അവാർഡ് ലഭിച്ചിരുന്നു. നിയമത്തിലും മാസ് കമ്മ്യൂണിക്കേഷനിലും നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഹൊണോറിസ് കൗസയും ലഭിച്ചു. സി.എൽ.ഇയ്ക്ക് കീഴിൽ കോമൺവെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജസ്റ്റിസ് എഡ്യൂക്കേഷൻ സ്ഥാപിച്ചതും ശിവകുമാറിന്റെ നേതൃത്വത്തിലാണ്. ഡൽഹി ഇന്ദിരാഗാന്ധി ടെക്നിക്കൽ യൂണിവേഴ്സിറ്റി ഫോർ വിമെൻ പ്രൊഫസർ കെ.ആർ.ശ്രീജയാണ് ഭാര്യ. മകൻ നിഖിൽ നെതർലൻഡ്സിലെ റാഡ്ബൗണ്ട് യൂണിവേഴ്സിറ്റിയിൽ ഗവേഷണം ചെയ്യുന്നു. മകൾ നന്ദിത ലുധിയാനയിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്.