ജനകീയ പ്രതിരോധ ജാഥ ഇന്ന് ജില്ലയിൽ

Tuesday 14 March 2023 12:48 AM IST

കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് മുതൽ 16 വരെ ജില്ലയിൽ പര്യടനം നടത്തും. വൈകിട്ട്‌ 4ന്‌ ജില്ലാ അതിർത്തിയായ പത്തനാപുരം കല്ലുംകടവിൽ ജാഥയെ വരവേൽക്കും. അഞ്ചൽ ടൗണിൽ സമാപനസമ്മേളനം ചേരും. 15ന് രാവിലെ 8.30ന് പുനലൂരിൽ പൗരപ്രമുഖരുമായി ചർച്ച ഉണ്ടാവും. 10ന് കൊട്ടാരക്കരയിലും 11ന് ശാസ്താംകോട്ട ടൗണിലും വൈകുന്നേരം 3ന് കരുനാഗപ്പള്ളി ടൗണിലും 4ന് ചവറ ടൈറ്റാനിയം മൈതാനിയിലും ജാഥയെത്തും. വൈകിട്ട് 5ന് കൊല്ലം കന്റോൺമെന്റ് മൈതാനിയിൽ സമാപന സമ്മേളനം ചേരും. 16ന് രാവിലെ 8.30ന് ഗസ്റ്റ്ഹൗസിൽ പൗരപ്രമുഖരുമായി ചർച്ച. 10ന് കുണ്ടറ മുക്കടയിലും 11ന് ചാത്തന്നൂർ ടൗണിലും 3ന് കടയ്ക്കൽ ടൗണിലും 4ന്‌ വർക്കലയിലും ജാഥയെ വരവേൽക്കും. 5ന്‌ ചിറയിൻകീഴിലാണ് സമാപനസമ്മേളനം.