പീഡിയാട്രിക് ഇന്റൻസീവ് കെയർ തുടർ വിദ്യാഭ്യാസ പരമ്പര നടത്തി

Tuesday 14 March 2023 12:14 AM IST
കോഴിക്കോട് ആസ്റ്റർ മിംസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇന്റൻസീവ് കെയർ യൂണിറ്റും ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സും സംയുക്തമായി നടത്തിയ 'പീഡിയാട്രിക് ഇന്റൻസീവ് കെയർ തുടർ വിദ്യാഭ്യാസ പരമ്പര ആസ്റ്റർ മിംസ് സീനിയർ കൺസൾട്ടന്റ് പീഡിയാട്രിക്സ് സുധ കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് :കോഴിക്കോട് ആസ്റ്റർ മിംസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇന്റൻസീവ് കെയർ യൂണിറ്റും ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സും സഹകരിച്ച് ഇന്റെൻസീവ് കെയർ അപ്‌ഡേറ്റ് പി. ഐ.സി.യു 2023 നടത്തി. ആസ്റ്റർ മിംസ് സീനിയർ കൺസൾട്ടന്റ് പീഡിയാട്രിക്സ് സുധ കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്തു. വിവിധ പീഡിയാട്രിക് ഇന്റെൻസിവിസ്റ്റുകളും വിദഗ്ധരും പീഡിയാട്രിക് എമർജൻസി മേഖലയിലെ പുതുരീതികളെക്കുറിച്ച് സംസാരിച്ചു.

പരിപാടിയിൽ പീഡിയാട്രിക് വിഭാഗം തലവൻ ഡോ.സുരേഷ് കുമാർ ഇ.കെ, ഐ.എ.പി 'കേരളാ ഇന്റൻസീവ് കെയർ ചാപ്റ്റർ പ്രസിഡന്റ്‌ ഡോ.സജിത്ത് കേശവൻ, പീഡിയാട്രിക് വിഭാഗം പ്രൊഫ.ഡോ. വിജയകുമാർ പി, ആസ്റ്റർ മിംസ് പി.ഐ.സി.യു തലവൻ ഡോ.സതീഷ്‌കുമാർ കെ, ആസ്റ്റർ മിംസ് കോഴിക്കോട് നിനോറ്റോളജി വിഭാഗം കൺസൾട്ടന്റും, ഐ.എ.പി ജില്ലാ സെക്രട്ടറിയുമായ ഡോ.വിഷ്ണു മോഹൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement