ബാർബർ ബ്യൂട്ടിഷ്യൻസ് വർക്കേഴ്സ് യൂണിയൻ കൺവൻഷൻ

Tuesday 14 March 2023 12:16 AM IST
കുന്ദമംഗലത്ത് നടന്ന കേരളാ ബാർബർ ബ്യൂട്ടിഷ്യൻസ് വർക്കേഴ്സ് യൂണിയൻ കൺവെൻഷൻ

കുന്ദമംഗലം: കേരള ബാർബർ ബ്യൂട്ടിഷ്യൻസ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ഏരിയ കമ്മിറ്റി രൂപീകരണ കൺവെൻഷൻ കുന്ദമംഗലം വ്യാപാരി വ്യവസായി സമിതി ഓഫീസിൽ നടന്നു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി വി.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.മൂസക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ബി.യു ജില്ലാ സെക്രട്ടറി പി.കെ.സോമൻ, ജില്ലാ ട്രഷറർ എം.എം.സുനിൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗം എം.പി.കുഞ്ഞിമൊയ്തീൻ, എം.എം.സുധീഷ് കുമാർ, ഒ.വേലായുധൻ, പുതുക്കുടി ബാവ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി. പി.നളിനാക്ഷൻ, (പ്രസിഡന്റ്), പി.മൂസക്കുട്ടി (ജനറൽ സെക്രട്ടറി), ലിബീസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.