പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് സഹായം നൽകി

Tuesday 14 March 2023 1:06 AM IST
വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായിരുന്ന സാബുവിന്റെ കുടുംബത്തിനായി പൊലീസ് അസോസിയേഷനും ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി സമാഹരിച്ച ധനസഹായം എ. എം .ആരിഫ് എം.പി വിതരണം ചെയ്യുന്നു

കരുനാഗപ്പള്ളി : വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായിരുന്ന സാബുവിന്റെ കുടുംബത്തിനുള്ള ധനസഹായം എ.എം.ആരിഫ് എം.പി വിതരണം ചെയ്തു. കേരള പൊലീസ് അസോസിയേഷനും ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് 10 ലക്ഷം രൂപയുടെ ചെക്ക് സാബുവിന്റെ ഭാര്യയും മാതാപിതാക്കളും ചേർന്ന് ഏറ്റുവാങ്ങി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു മുഖ്യ പ്രഭാഷണം നടത്തി. കെ.പി.ഒ. എ ജില്ലാ പ്രസിഡന്റ് ആർ .ജയകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് .ഷഹീർ സ്വാഗതം പറഞ്ഞു. സി. ആർ. ബിജു, ഇ .വി. പ്രദീപൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പൊലീസ് ഓഫീസർമാരായ വി.ബിജു, നിസാമുദ്ദീൻ, എം. ബദറുദ്ദീൻ, ആർ .എൽ സാജു, കെ .സുനി, എസ് .ഷൈജു, എൽ .വിജയൻ, എം .വിനോദ്, സി .വിമൽ കുമാർ, നഗരസഭ കൗൺസിലർമാരായ സഫിയത്ത്ബീവി, റെജി ഫോട്ടോപാർക്ക് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement