സി.പി.എം ജാഥയിൽ സ്‌കൂൾ ബസ്; 14,700 രൂപ പിഴ

Tuesday 14 March 2023 1:29 AM IST

കോഴിക്കോട് : പേരാമ്പ്രയിൽ സി.പി.എം ജനകീയ പ്രതിരോധ ജാഥയ്ക്ക് ഉപയോഗിച്ച സ്‌കൂൾ ബസിന് 14,700 രൂപ പിഴ ചുമത്തി. പെർമിറ്റ് വ്യവസ്ഥ ലംഘിച്ചതിനാണ് പേരാമ്പ്ര ജോയിന്റ് ആർ.ടി.ഒ പിഴയിട്ടത്. കോൺട്രാക്ട് കാര്യേജ് നികുതിയായി 11,700 രൂപയും പെർമിറ്റ് ലംഘനത്തിന് 3000 രൂപയുമാണ് പിഴ. പൊതുസമ്മേളനത്തിനായി ആളെ എത്തിക്കാൻ സ്‌കൂൾ ബസ് ഉപയോഗിച്ചെന്ന് പരിശോധനയിൽ കണ്ടെത്തി. യൂത്ത് കോൺഗ്രസ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി നൽകി പരാതിയിലാണ് നടപടി.