ഐ.എം.എ സമരം 17ന്
Tuesday 14 March 2023 1:46 AM IST
കോഴിക്കോട്: ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) 17ന് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ.ബി. വേണുഗോപാൽ,സെക്രട്ടറി ഡോ.കെ.സന്ധ്യ എന്നിവർ അറിയിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് സമരം. അത്യാഹിത വിഭാഗത്തെ ഒഴിവാക്കും. വാർത്താസമ്മേളനത്തിൽ ഡോക്ടർമാരായ വി.ജി.പ്രദീപ് കുമാർ,പി.എൻ.അജിത,അനീൻ. എൻ.കുട്ടി,ശങ്കർ മഹാദേവൻ എന്നിവർ പങ്കെടുത്തു.