ബ്രാവോ ബഗാൻ

Tuesday 14 March 2023 4:28 AM IST

കൊ​ൽ​ക്ക​ത്ത​:​ ​പെനാൽറ്റി ഷൂട്ടൗട്ടോളം നീണ്ട രണ്ടാം പാദ സെമിയിൽ ഗോൾ കീപ്പർ വിശാൽ കെയ്ത്തിന്റെ മികവിൽ ഹൈദരാബാദ് എഫ്.സിയെ കീഴടക്കി എ.ടി.കെ മോഹൻ ബഗാൻ ഐ.എസ്.എൽ ഫൈനലിൽ കടന്നു.നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമും ഗോൾരഹിത സമനില പാലിച്ചതിനാലാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 4-3നാണ് ബഗാൻ നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദിനെ കീഴടക്കിയത്. ​ഹൈ​ദ​രാ​ബാ​ദ് ​വേ​ദി​യാ​യ​ ​ആ​ദ്യ​ ​പാ​ദ​സെ​മി​ ​ഗോ​ൾ​ ​ര​ഹി​ത​ ​സ​മ​നി​ല​യി​ൽ​ ​അ​വ​സാ​നി​ച്ചി​രു​ന്നു.

ഇന്നലെ ഷൂട്ടൗട്ടിൽ ഹൈദരാബാദിനായി രണ്ടാം കിക്കെടുത്ത ജാവിയർ സിവേറിയോയുടെ വലങ്കാലൻ ഷോട്ട് വിശാൽ സേവ് ചെയ്തപ്പോൾ ഒഗ്‌ബച്ചെയെടുത്ത മൂന്നാം കിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചു. ബഗാന്റെ നാലാം കിക്ക് ബ്രണ്ടൻ ഹമിൽ പാഴാക്കിയെങ്കിലും നിർണായകമായ അഞ്ചാം കിക്ക് ഗോളാക്കി ക്യാപ്ടൻ പ്രീതം കോട്ടാൽ അവരെ ഫൈനലിലേക്ക് നയിക്കുകയായിരുന്നു. ദിമിത്രി പെട്രാറ്റോസ്, ഫെഡറിക്കോ ഗല്ലെഗോ,മൻവീർ സിംഗ് എന്നിവരും ഷൂട്ടൗട്ടിൽ ബഗാനായി ലക്ഷ്യം കണ്ടിരുന്നു. ജാവോ വിക്ടറും, രോഹിത് ധനുവും, റീഗൻ സിംഗും ഹൈദരാബാദിനായും വലകുലുക്കി. കൊ​ൽ​ക്ക​ത്ത വേദിയായ രണ്ടാംപാദത്തിൽ ഇരുടീമും​ ​ക​രു​ത​ലോ​ടെ​യാ​ണ് ​തു​ട​ങ്ങി​യ​ത്.​ 15​-ാം​ ​മി​നി​ട്ടി​ൽ​ ​ഹൈ​ദ​രാ​ബാ​ദി​ന്റെ​ ​ബോ​ർ​യ​ ​മി​ക​ച്ച​ ​അ​വ​സ​രം​ ​ന​ഷ്ട​പ്പെ​ടു​ത്തി.​ 23​-ാം​ ​മി​നി​ട്ടി​ൽ​ ​ബ​ഗാ​ന്റെ​ ​മ​ൻ​വീ​റി​ന്റെ​ ​ലോം​ഗ് ​റേ​ഞ്ച​ർ​ ​ക്രോ​സ് ​ബാ​റി​ൽ​ ​ത​ട്ടി​ത്തെ​റി​ച്ചു.​ ​ര​ണ്ടാം​ ​പ​കു​തി​യു​ടെ​ 57​-ാം​ ​മി​നി​ട്ടി​ൽ​ ​ബ​ഗാ​ന്റെ​ ​ഹ്യൂ​ഗോ​ ​ബൗ​മ​സ് ​സു​വ​ർ​ണാ​വ​സ​രം​ ​ന​ഷ്ട​പ്പെ​ടു​ത്തി.​ ​നി​ശ്ചി​ത​ ​സ​മ​യ​ത്ത് ​ആ​തി​ധേ​യ​ർ​ക്ക് ​ത​ന്നെ​യാ​യി​രു​ന്നു​ ​ആ​ധി​പ​ത്യം.​ ​പാ​സിം​ഗി​ലും​ ​ഷോ​ട്ടു​ക​ളി​ലും​ ​പൊ​സ​ഷ​നി​ലു​മെ​ല്ലാം​ ​നി​ശ്ചി​ത​ ​സ​മ​യ​ത്ത് ​ബ​ഗാ​ൻ​ ​ഹൈ​ദ​രാ​ബാ​ദി​നേ​ക്കാ​ൾ​ ​മി​ക​ച്ചു​ ​നി​ന്നു.